കൊച്ചി : പ്രവാസികൾക്ക് ആശ്വാസിക്കാവുന്ന നടപടിയുമായി എയർ ഇന്ത്യ. 26 വരെ കൊച്ചിയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കു എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു കോഴിക്കോട്ടോ തിരുവനന്തപുരത്തോ നിന്നു യാത്ര ചെയ്യാമെന്നും അധികതുക നൽകേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.
Also read : പ്രതിസന്ധികൾക്കൊടുവിൽ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു വിവാഹം
ഇനി 26 വരെയുള്ള ടിക്കറ്റ് റദ്ദാക്കുന്നവർക്കു മുഴുവൻ തുകയും തിരികെ നൽകുമെന്നും. കോൾ സെന്ററുമായി ബന്ധപ്പെടാൻ കഴിയാത്തവർ കമ്പനിയുടെ ഫെയ്സ്ബുക് പേജിൽ യാത്രാത്തീയതി, വിവരം, ഇന്ത്യയിലെ ഫോൺ നമ്പർ എന്നിവ നൽകിയാൽ തിരിച്ചു വിളിക്കുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 9087300200, 044–40013001
Post Your Comments