തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയക്കെടുതിയിൽ നിരവധി ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കാൻ പ്രതികൂല സാഹചര്യത്തിലും സഞ്ചരിക്കുന്ന സൈന്യത്തിന്റെ ടട്രാ ട്രക്കുകൾ കേരളത്തിലെത്തി.
Read also:രക്ഷപെടുത്താൻ ആളെത്തിയിട്ടും തയ്യാറാകാതെ ജനങ്ങൾ
രണ്ടു ടട്രാ ട്രക്കുകളാണ് ചാലക്കുടി, ആലുവ മേഖലകളിലെ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിരിക്കുന്നത്. കാർഗിൽ പോലുള്ള ദുഷ്കര മേഖലകളിൽ മികവ് തെളിയിച്ച ട്രക്കുകളാണ് ടട്രാ. ഒരാൾപ്പൊക്കം വെള്ളത്തിലും ട്രക്കുകൾക്ക് അനായാസം ഏതു പ്രതിസന്ധിയും തരണം ചെയ്തു മുന്നോട്ടു പോകും. എട്ടു ചക്രങ്ങളുള്ള ഈ വാഹനം ചെളിയിൽ പുതഞ്ഞു പോകുകയുമില്ല.
വെള്ളത്തിലൂടെയും ചെളിയിലും കുണ്ടുകളിലും കല്ലുകൾക്കിടയിലൂടെയും സഞ്ചരിക്കുന്ന ട്രക്കുകൾ ഏതുതരത്തിലുള്ള രക്ഷാപ്രവർത്തനം നടത്താനും ശേഷിയുള്ളതാണ്. അവശ്യഘട്ടങ്ങളിൽ മണിക്കൂറിൽ 80 കിലോ മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. നാറ്റോ മാനദണ്ഡങ്ങൾ ഉപയോഗിച്ച് നിർമിച്ച ട്രക്കുകളാണ് ഇത്.
Post Your Comments