കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ യുവതിക്ക് കോടതി രണ്ട് മാസം തടവ് ശിക്ഷ വിധിച്ചു. ബംഗാളിലാണ് സംഭവം നടന്നത്. അയല്‍വാസിക്കെതിരെയായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്.
കഴിഞ്ഞ ജൂണില്‍ മുടിവെട്ടാന്‍ കടയില്‍ ചെന്ന മകളെ 40 വയസ്സുള്ള ബാര്‍ബര്‍ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്. യുവതിയുടെ അയല്‍വാസിയായിരുന്നു ഇയാള്‍. പരാതിയെ തുടര്‍ന്ന് പോലീസ് ബാര്‍ബര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തിരുന്നു. എന്നാല്‍ കേസിലെ പ്രധാന സാക്ഷികളെ വിസ്തരിച്ചപ്പോള്‍ പരാതി വ്യാജമാണെന്ന് യുവതി പറയുകയായിരുന്നു. പോക്സോ നിയമ പ്രകാരം വ്യാജ പരാതി നല്‍കുന്ന ആള്‍ക്ക് ആറ് മാസം തടവു ശിക്ഷ ലഭിക്കാന്‍ വകുപ്പുണ്ട്.
ALSO READ:ദുബായിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 19കാരനായ പ്രവാസിക്ക് സംഭവിച്ചത്
മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ വ്യാജ പരാതി നല്‍കാനുണ്ടായ കാരണമെന്താണെന്ന് ഇവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Post Your Comments