ചെറുതോണി: മഴ ശമിക്കുകയും ജലനിരപ്പ് കുറഞ്ഞു തുടങ്ങുകയും ചെയ്‌തതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. അണക്കെട്ടില്‍ നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചു. ഇതോടെ പെരിയാറിലെ ജലനിരപ്പ് താഴുന്നുണ്ട്. അണക്കെട്ടിന്റെ ഒന്നും അഞ്ചും ഷട്ടറുകളാണ് ഇപ്പോൾ അടച്ചത്.
ALSO READ: ഇതുവരെ കുട്ടനാട്ടില്‍ നിന്നും ഒഴിഞ്ഞുപോയത് ഒന്നര ലക്ഷത്തിലേറെ പേര്‍
പെരിയാറിലെ ജലനിരപ്പ് താഴുന്നുണ്ട്. ആലുവയിലെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മഴ കുറയുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ദ്രുതഗതിയില്‍ മെച്ചപ്പെടുത്തുകയാണ് അധികൃതർ. കനത്ത മഴയും വള്ളപ്പൊക്കത്തെയും തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍വരെയാണ് സര്‍വീസ് തുടങ്ങിയത്. ദേശീയപാതയില്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലും സര്‍വീസ് തുടങ്ങി.
Post Your Comments