മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ ബിഗ് ബോസില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു മത്സരാര്‍ത്ഥികള്‍ക്ക് തലവേദനയാകുകയാണ് അരിസ്റ്റോ സുരേഷും ശ്രീനിഷും. ഈ ഷോയുടെ തുടക്കം മുതല്‍ തന്നെ അടുപ്പത്തിലായ രണ്ടുപേരാണ് പേളിയും സുരേഷും. എന്നാല്‍ ഈ ബന്ധത്തെ പ്രണയമാണെന്ന് ആരോപിച്ചു വലിയ പ്രശ്നങ്ങള്‍ സഹതാരങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതിനു ശേഷം പേളി ശ്രീനിഷുമായി അടുപ്പത്തില്‍ ആണെന്നും ഗോസിപ്പ് പ്രചരിച്ചു. എന്നാല്‍ പേളി ശ്രീനീഷ് ബന്ധത്തെ തുടക്കം മുതൽ തന്നെ സുരേഷ് എതിർത്തിരുന്നു. പേളിയെ പല തവണ ഉപദേശിക്കാനും സുരേഷ് ശ്രമിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ പുതിയ രൂപത്തില്‍ എത്തിക്കഴിഞ്ഞു. താനും പേളിയും തമ്മിലുളള പ്രശ്നത്തിനു കാരണം ശ്രീനിയാണെന്ന് സുരേഷ് വിശ്വസിച്ചു. ശ്രീനിയാണ് പേളിയോട് ഇക്കാര്യം പറഞ്ഞതെന്നും സുരേഷ് അനൂപിനോട് പറഞ്ഞിരുന്നു. അവന് ഒരു പണി കൊടുക്കണമെന്നും സുരേഷ് അനൂപിനോട് പറഞ്ഞിരുന്നു.ഈ ഒരു സാഹചര്യത്തില്‍ പേളിയും ശ്രീനിയും സംസാരിക്കുന്നതിനിടയിലേയ്ക്ക് കയറി വന്ന സുരേഷ് ഇരുവരും തന്നെ മൈന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞു വഴക്ക് തുടങ്ങി.
ഇത് ശ്രീനിയും പേളിയും തമാശ രൂപേണേയായിരുന്നു എടുത്തത്. ഇവർ പിന്നീട് അതു വഴി പോയവരെ വിളിച്ച് നിർത്തി മിണ്ടുകയായിരുന്നു. ഇത് തന്നെ പരിഹസിക്കുന്നുവെന്ന് ആരോപിച്ച് സുരേഷ് വൈലന്റ് ആകുകയായിരുന്നു. രാത്രി തന്നെ സുരേഷ് ഇത് ചോദിക്കാൻ ഒരുങ്ങുകയും ചെയ്തു. എന്നാൽ രഞ്ജിനിയും സാബുവും ഇടപെട്ട് സുരേഷ് തടഞ്ഞിരുന്നു. എന്നാൽ ഈ ഈ പ്രശ്നം വിടാൻ സുരേഷ് തയ്യാറായില്ല. രാവിലേയും ഇതിനെ കുറിച്ച് സുരേഷ് സംസാരിച്ചു. എല്ലാ തവണയും തമാശ രൂപേണേ ഇരുന്ന ശ്രീനി വൈലന്റ് ആവുകയായിരുന്നു.
Post Your Comments