Latest NewsKeralaIndia

കേരളത്തിനായി പരസ്യത്തിലൂടെ സഹായമഭ്യര്‍ത്ഥിച്ച് ആം ആദ്മി സര്‍ക്കാര്‍

ഡൽഹി : പ്രളയ ദുരന്തം അനുഭവിക്കുന്ന കേരള ജനതയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആം ആദ്മി സര്‍ക്കാര്‍. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായവും ദുരിതാശ്വാസ സാമഗ്രികളും നല്‍കണമെന്നാവശ്യപ്പെട്ട് പത്രത്തില്‍ സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കിയിട്ടുണ്ട്.

ഓരോ ഡൽഹി സ്വദേശിയും കേരളത്തിനൊപ്പം എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്. കേരളത്തിലെ ഓരോ സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നമ്മളാല്‍ കഴിയുന്ന സഹായം ഓരോരുത്തരും നല്‍കണമെന്നും പരസ്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read also:കേരളത്തിന് പിന്തുണയുമായി ജൂനിയർ എൻടിആറും ചിയാൻ വിക്രമും

ഡല്‍ഹിയിലെ എല്ലാ എസ്.ഡി. എം ഓഫീസുകളിലും സഹായങ്ങള്‍ കൈമാറാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള അക്കൗണ്ട് നമ്പറും ഓണ്‍ലൈന്‍ ഡൊണേഷന്‍ അഡ്രസും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്.

ദുരിതം അനുഭവിക്കുന്നവർക്കൊപ്പം നിൽക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ആം ആദ്മി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരന്തബാധിതര്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button