അബുദാബി : കേരളചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രളയ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് യു.എ.ഇ ഭരണാധികാരികളും. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇരകളായവര്‍ക്ക് അനുശോചനമറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കേബിള്‍ സന്ദേശമയച്ചു. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെയെന്നും ഷെയ്ഖ് ഖലീഫയുടെ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.
Read ALSO : കേരളത്തിലെ രക്ഷപ്രവർത്തനങ്ങൾക്ക് സഹായം നൽകി യു എ ഇയിലെ വോളണ്ടിയർമാർ
യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും ഇന്ത്യന്‍ പ്രസിഡന്റിന് അനുശോചന സന്ദേശമറിയിച്ചു.
Post Your Comments