പ്രളയം വരുമ്പോള്‍ പിരീഡ്സ് ആവുന്നത് പോലെ ബുദ്ധിമുട്ടേറിയ അവസ്ഥ ഒന്ന് വേറെയില്ല. ഇപ്പോള്‍ പലരും അനുഭവിച്ചു കൊണ്ടിരിക്കുന്നു. പിരീഡ്സ് സമയത്ത് ആവശ്യമായ ഇടവേളകളില്‍ മാറാന്‍ വൃത്തിയുള്ള പാഡ് കിട്ടിയില്ലെങ്കില്‍ ഗുരുതരമായ, ദീര്‍ഘകാലം ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. ദയവ് ചെയ്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൊടുക്കുന്നവര്‍ ആവുന്നത്ര സാനിട്ടറി നാപ്കിനുകള്‍ കൂടി ഉള്‍പ്പെടുത്തുക. ആര്‍ത്തവവും ഈ പ്രളയദുരിതത്തിലൊന്നാണ്.
അത്തരത്തില്‍ സാനിട്ടറി നാപ്കിനുകള്‍ വാങ്ങുന്നവര്‍ ഒരു കാര്യം ശ്രദ്ധിച്ചേ മതിയാകു. കാരണം പുരുഷന്‍മാര്‍ക്ക് സാനിട്ടറി നാപ്കിനുകളെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല. അതിനാല്‍ തന്നെ വിപണികള്‍ മോശമായ നാപ്കിനുകളും ലഭ്യമാണ്. അത്തരത്തില്‍ മോശമായ നാപ്കിനുകള്‍ ഉപയോഗിച്ചാല്‍ വെഗം തന്നെ ലീക്കേജ് ഉണ്ടാകുകയും ഇടയ്ക്കൂടെ നാപ്കിന്‍ മാറ്റേണ്ടി വരികയും ചെയ്യും. കൂടാതെ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കും.
അതിനാല്‍ തന്നെ നാപ്കിനുകള്‍ വാങ്ങുമ്പോള്‍ നല്ല നാപ്കിനുകള്‍ വാങ്ങാന്‍ ശ്രമിക്കണം. സകലമാന അഴുക്കു ചാലുകളും നാം തന്നെ അഴുക്കാക്കിയ ഇടങ്ങളും മാലിന്യ കുന്നുകളും, ചാണക കുഴികളും, അറവ് മാലിന്യം, ഓരോ വീടിനുമുള്ള കക്കൂസ് മലിന്യവുമെല്ലാം പൊട്ടിയൊലിച്ചു കലങ്ങിയും, ആദ്യഘട്ടത്തിലും ഇപ്പോഴുമായി കൊല്ലപ്പെട്ട മൃഗങ്ങളുടെയും എലി, പെരുച്ചാഴി തുടങ്ങിയ ചെറു ജീവികളുടെയും അവശിഷ്ടങ്ങള്‍, ബാക്ട്ടീരിയകളും, ഫംഗസുകളും ഇടകലര്‍ന്ന മലിന ജലമാണ് മിക്കയിടത്തും.
ഒഴുകി പോകുന്നു എന്നത് കൊണ്ട് മാത്രം അവയൊന്നും ക്ളീന്‍ ആയിട്ടുണ്ടാവില്ല. അതെല്ലാം കൂടുതല്‍ ബാധിക്കുക സ്ത്രീകളെയാണ്. പ്രളയകാലം കഴിഞ്ഞൊരു ദുരിതകാലം അല്പദിവസത്തേക്കെങ്കിലും ഉണ്ടാവും. സ്ഥിതിഗതികള്‍ സാധാരണ നിലയിലാവാന്‍ എടുക്കുന്ന സമയം വരെ. അതുവരെ ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ ശ്രമിക്കുക. സ്ത്രീകളുടെ ആര്‍ത്തവ കാലം ഇതിന്റെയിടയില്‍ വരുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം. മുന്‍കൂട്ടി തയാറെടുപ്പുകള്‍ എടുക്കുവാന്‍ സാധിക്കാത്തവര്‍ ഒരുപാട് ഉണ്ടാവാം. അവരെ സഹായിക്കാന്‍ അയക്കുന്ന സാധനസാമഗ്രികളില്‍ നല്ല സാനിട്ടറി നാപ്കിനുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
Post Your Comments