KeralaLatest NewsGulf

ഷെയ്ഖ് മൊഹമ്മദിന് നന്ദി പറഞ്ഞ് നരേന്ദ്രമോദി

ന്യൂഡല്‍ഹി•പ്രളയ ബാധിതമായ കേരളത്തിന്‌ സഹായം വാഗ്ദാനം ചെയ്ത യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്‌ ഹൈനസ് ഷെയ്ഖ് മൊഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഈ പ്രയാസഘട്ടത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത ഷെയ്ഖ് മൊഹമ്മദിന്റെ കാരുണ്യത്തിന് നന്ദി പറയുന്നു. സര്‍ക്കാരുകളും ഇന്ത്യയിലെ ജനങ്ങളും യു.എ.ഇയും തമ്മിലുള്ള പ്രത്യേക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ആശങ്കയെന്നും മോദി ട്വീറ്റ് ചെയ്തു.

കഴിഞ്ഞദിവസം കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ ഷെയ്ഖ് മൊഹമ്മദ്‌ എല്ലാവരോടും അഭ്യര്‍ഥിച്ചിരുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും ഷെയ്ഖ് പറഞ്ഞു.

ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷിനും അറബിക്കിനും പുറമേ മലയാളത്തിലും ഷെയ്ഖ് മൊഹമ്മദ്‌ ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button