KeralaLatest News

ദുരന്തത്തില്‍ ഇത് മര്യാദകേടെന്ന് സജി ചെറിയാന്‍

ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യമല്ല, സങ്കടമാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു

ചെങ്ങന്നൂര്‍: കേരളം ഒന്നടങ്കം ഏറ്റവും വലിയ ദുന്തത്തെ നേരിടുമ്പോള്‍ ചില കച്ചവടക്കാര്‍ ചെയ്യുന്നത് മന:സാക്ഷിക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളാണെന്ന് ചെങ്ങന്നൂര്‍
എം.എല്‍.എ സജി ചെറിയാന്‍. ഈ സാഹചര്യത്തിലും കച്ചവടക്കാര്‍ അവശ്യ സാധനങ്ങള്‍ വിലക്കൂട്ടി വില്‍ക്കുന്നതിനെതിരെയാണ് ആരോപണവുമായി അദ്ദേഹം മുന്നോട്ട് വന്നത്. ഫേസ്ബുക്കിലൂടെയാണ് എം.എല്‍.എ ഇതിനെതിരെ പ്രതികരിച്ചത്.

ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യമല്ല, സങ്കടമാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഒന്നും സൗജന്യമായി നല്‍കേണ്ടതില്ലെന്നും, വില കുറയ്ക്കാനും പറയുന്നില്ലെന്നും,പക്ഷേ വില കൂട്ടി ആളുകളെ വലയ്ക്കരുതെന്നും പോസ്റ്റില്‍ പറയുന്നു. കഷ്ടപ്പെട്ടും പിരിവെടുത്തും പരമാവധി സ്വരുക്കൂട്ടിയും ആണ് ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ വാങ്ങി ആളുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും, പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടാന്‍ നില്‍ക്കരുതെന്നും അദ്ദേഹം അപേക്ഷിച്ചു

ALSO READ:സഹായത്തിനായി യാചിച്ച് സജി ചെറിയാന്‍ എം.എല്‍.എ: ചെങ്ങന്നൂരില്‍ 50 പേര്‍ മരിച്ചു കിടക്കുന്നു

പ്രളയത്തെ മുതലെടുത്ത് കച്ചവടക്കാന്‍ സാധനങ്ങള്‍ പൂഴ്ത്തി വച്ചിരിക്കുകയാണെന്നും, ആവശ്യക്കാരുടെ വര്‍ദ്ധനവ് കണ്ട് അവ വിലക്കൂട്ടി വില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇത്തരത്തില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button