KeralaLatest News

കാണാതായ 10 രക്ഷാപ്രവര്‍ത്തകരും സുരക്ഷിതര്‍

എട്ട് മത്സ്യത്തൊഴിലാളികളും രണ്ട് സൈനികരും ഉള്‍പ്പെടെയുള്ള 10 അംഗ

ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ കെട്ടിടങ്ങളിൽ അകപ്പെട്ടവരെ രക്ഷിക്കാനായി പോയി കാണാതായ 10 രക്ഷാപ്രവര്‍ത്തകരും സുരക്ഷിതര്‍. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഇവരെ കാണാതായത്. ഇവർ സഞ്ചരിച്ച ബോട്ട് ഇന്ന് രാവിലെ എടത്വ ഭാഗത്തു നിന്ന് തുരുത്തിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി വീയപുരത്തു നിന്ന് നിരണത്തേക്ക് പോയശേഷമായിരുന്നു ഇവരെ കാണാതാവുകയായിരുന്നു.

ALSO READ: കേരളത്തിലെ പ്രളയക്കെടുതി ; ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തി

എട്ട് മത്സ്യത്തൊഴിലാളികളും രണ്ട് സൈനികരും ഉള്‍പ്പെടെയുള്ള 10 അംഗ സംഘമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. എന്നാല്‍ വൈകിട്ട് ഏഴോടെ ഇവരെ കാണാതായെന്ന വിവരം പുറത്തുവന്നു. രാത്രി വൈകിയും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് കാലാവസ്ഥ മോടമായതിനേത്തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ തെരച്ചില്‍ തുടര്‍ന്ന് അല്‍പ സമയങ്ങള്‍ക്കകം 10 പേരെയും കണ്ടെത്തുകയായിരുന്നു. അതേസമയം, ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇവര്‍ അവശരാണെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button