
തിരുവനന്തപുരം: പ്രളയ ദുരിതത്തിനിടെ ജര്‍മനിയിലേക്ക് പോയ വനംമന്ത്രി കെ.രാജു ഞായറാഴ്‌ച തിരിച്ചെത്തും. ഇന്ന് തന്നെ മടങ്ങാണ് ശ്രമിച്ചിരുന്നെങ്കിലും വിമാന ടിക്കറ്റ് കിട്ടാത്തതാണ് മന്ത്രിക്ക് ഇപ്പോൾ തിരിച്ചടിയായത്. കോട്ടയം ജില്ലയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതലയുണ്ടായിരുന്ന മന്ത്രി ജര്‍മനിയിലേക്ക് പോയത് വന്‍ വിവാദമായിരുന്നു. മന്ത്രിയോട് അടിയന്തരമായി തിരിച്ചുവരാന്‍ സി.പി.ഐയും മുഖ്യമന്ത്രിയുടെ ഓഫീസും നിര്‍ദ്ദേശിച്ചിരുന്നു.
Also Read: ഓരോ രക്ഷാപ്രവര്‍ത്തകരെയും കാണുമ്പോള്‍ ബഹുമാനവും ആരാധനയും തോന്നുന്നുവെന്ന് സച്ചിൻ
പാര്‍ട്ടിയെയും സര്‍ക്കാരിനെയും അറിയിക്കാതെയാണ് മന്ത്രി വിദേശത്തേക്ക് പോയത്. സ്വന്തം മണ്ഡലമായ പുനലൂരില്‍ മഴക്കെടുതി കനത്ത നാശനഷ്ടം വിതച്ച പ്രദേശങ്ങള്‍ പോലും സന്ദര്‍ശിക്കാന്‍ മന്ത്രി രാജുവിനായിട്ടില്ല. ഇതിനെതിരെ നാട്ടുകാര്‍ക്കിടയിലും സി.പി.ഐക്കുള്ളിലും പ്രതിഷേധം ശക്തമാണ്.
Post Your Comments