ജോൺസൺ മാസ്റ്റർ സംഗീത ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് ഏഴു വർഷം തികയുന്നു. മലയാളത്തിൽ ഭരതൻ, പദ്മരാജൻ, സത്യൻ അന്തിക്കാട് എന്നിവർക്ക് വേണ്ടി ഏറ്റവും കൂടുതൽ പാട്ടുകൾ ചെയ്തത് ജോൺസൺ മാസ്റ്റർ ആയിരുന്നു. സംഗീതത്തിന് നൽകിയ സമഗ്ര സംഭവങ്ങൾക്ക് അദ്ദേഹത്തിന് 2 പ്രാവശ്യം ദേശീയ പുരസ്‌ക്കാരവും 5 തവണ സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും ലഭിച്ചു. 1968ൽ വോയ്‌സ് ഓഫ് ട്രിച്ചൂര്‍ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചതാണ് ജോൺസന്റെ ജീവിതത്തിൽ വഴിതിരിവായതു. ഗായകന്‍ പി. ജയചന്ദ്രനാണ് ഇദ്ദേഹത്തെ സംഗീത സംവിധായകന്‍ ജി. ദേവരാജന് പരിചയപ്പെടുത്തിയത്
ദേവരാജന്‍ മാസ്റ്ററുടെ സഹായത്താല്‍ 1974-ല്‍ ജോണ്‍സണ്‍ ചെന്നൈയിലെത്തി. 1978-ല്‍ ആരവം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. 1981 ല്‍ ആന്റണി ഈസ്റ്റുമാന്‍റെ സംവിധാനത്തില്‍ സില്‍ക്ക് സ്മിത നായികയായി അഭിനയിച്ച ഇണയെ തേടി എന്ന സിനിമയിലെ ഗാനങ്ങള്‍ക്കാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. പിന്നീട് ഭരതൻ , പദ്മരാജൻ, സത്യൻ അന്തിക്കാട്, എന്നിവരും ആയുള്ള പ്രവർത്തനം ഏറെ ശ്രദ്ധയാകർഷിച്ചു.
1994ൽ പൊന്തന്മാട, 1995ൽ സുകൃതം എന്നി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതത്തിന് ദേശിയ പുരസ്‌ക്കാരവും ഓര്‍മയ്ക്കായി – (1982) വടക്കു നോക്കി യന്ത്രം – (1989),മഴവില്‍ക്കാവടി, അങ്ങനെ ഒരു അവധിക്കാലത്ത് – (1999), സദയം – (1992), സല്ലാപം – (1996) എന്നി ചിത്രങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും ലഭിച്ചു.
മലയാള സംഗീത സംവിധായകരിൽ ദേശിയ പുരസ്‌കാരം നേടിയ ആദ്യ ആളാണ് ജോൺസൺ മാസ്റ്റർ. 2011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെ തുടര്‍ന്നു് 58-ആം വയസ്സില്‍ ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടില്‍ വച്ച് അദ്ദേഹംസംഗീത ലോകത്തോട് വിട പറഞ്ഞു.
Post Your Comments