ഫിഫാ ലോക റാങ്കിങ്ങിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ രാജ്യം 21 ആം സ്ഥാനത്ത്. പുതിയ റാങ്കിങ് സിസ്റ്റം നടപ്പിലാക്കിയതിനു ശേഷം വന്ന ലോക റാങ്കിങ്ങില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിംഗില്‍ ഒന്നാമത് എത്തി. ബെല്‍ജിയം രണ്ടാം സ്ഥാനത്തും, ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ നാലാം സ്ഥാനത്തും എത്തി.
തുടര്‍ച്ചയായ പരാജയങ്ങളാണ് അസൂറിപ്പടയെ ഇത്രക്ക് മോശം നിലയില്‍ എത്തിച്ചത്. റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാന്‍ മുന്‍ ലോക ചാമ്ബ്യന്മാര്ക്ക് ആയിരുന്നില്ല. പ്ലേ ഓഫില്‍ സ്വീഡനോട് തോറ്റാണ് ഇറ്റലി പുറത്ത് പോയത്. ലോക റാങ്കിങ് നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന പൊസിഷനില്‍ ഇറ്റലി എത്തിയത്.
Also Read :ഫിഫാ റാങ്കിങ് : മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ക്രൊയേഷ്യ നാലില്‍ എത്തിയത്. ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്ക് ശേഷം നടന്ന സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്റീനയോട് പരാജയവും ഇംഗ്ലണ്ടിനോട് സമനിലയും ഇറ്റലി ഏറ്റുവാങ്ങിയിരുന്നു. ട്യുണീഷ്യയും പെറുവും ഡെന്മാര്ക്കും ഫിഫ റാങ്കിങ്ങില്‍ ഇറ്റലിക്ക് മുകളിലുണ്ട്. ലോകകപ്പിന് മുന്‍പ് 19ാം സ്ഥാനത്തായിരുന്നു ഇറ്റലി.
Post Your Comments