മുബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) രംഗനാഥ് രാജിവച്ചു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അദ്ദേഹത്തിന്റ രാജി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ 2018 നവംമ്പര്‍ 16 വരെ രംഗനാഥ് സ്ഥാനത്ത് തുടരും. അടുത്ത സിഎഫ്ഒയ്ക്കുള്ള അന്വേഷണത്തിലാണെന്ന് കമ്പനിയെന്നു വൃത്തങ്ങള്‍ അറിയിച്ചു. 18 വര്‍ഷം ഇന്‍ഫോസിസില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള രംഗനാഥ്, കണ്‍സള്‍ട്ടിങ്, ഫിനാന്‍സ്, റിസ്‌ക് മാനേജുമെന്റ് തുടങ്ങിയ മേഖലകളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ സിഎഫ്ഒ സ്ഥാനത്തില്‍ ഉള്‍പ്പെടെ, ഇന്‍ഫോസിസില്‍ കഴിഞ്ഞ 18 വര്‍ഷങ്ങള്‍ വിജയകരമായി പിന്നിട്ടിരിക്കുന്നുവെന്നും പ്രൊഫഷണനില്‍ പുതിയ മേഖലകളില്‍ അവസരങ്ങള്‍ തേടാനാണ് ഇനി ഉദ്ദേശിക്കുന്നതെന്നും രാജിക്കുശേഷം രംഗനാഥ് പറഞ്ഞു. സിഇഒ സലില്‍ പരേഖുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഈവര്‍ഷം ആദ്യം രംഗനാഥ് യുഎസില്‍നിന്ന് ബെംഗളുരുവിലേയ്ക്ക് മാറിയിരുന്നു.
ALSO READ:ഇന്‍ഫോസിസ് മുന്‍ സിഇഒ കമ്പനിയുടെ 16 ലക്ഷം ഓഹരികള്‍ വിറ്റതായി സൂചന; സംഭവത്തില്‍ ദുരൂഹത
കമ്പനിയില്‍ ഉടലെടുത്ത അനേകം വിവാദങ്ങള്‍ക്ക് ശേഷമാണ് മുന്‍ സിഎഫ്ഒ രാജീവ് ബന്‍സാല്‍ കമ്പനിയില്‍ നിന്ന് രാജി വച്ചത്. ഈ സ്ഥാനത്താണ് രംഗനാഥ് വന്നത്.
ഐടി മേഖലാ വളര്‍ച്ചയില്‍ രംഗനാഥ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി പറഞ്ഞു. കഴിഞ്ഞ മൂന്ന് സുപ്രധാന വര്‍ഷങ്ങളില്‍ കമ്പനിക്കുണ്ടായ അനിയന്ത്രിതമായ സാമ്പത്തികനഷ്ടം നികത്താനും ശക്തമായ മൂലധന ആസൂത്രണം നടപ്പിലാക്കാനും അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ടന്നും നിലേക്കനി പറഞ്ഞു.
Post Your Comments