ഇന്ത്യയിലെ പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസിന്റെ തലപ്പത്ത് വീണ്ടും രാജി. ഇത്തവണ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ അജയ് ഗോയലാണ് രാജിവെച്ചത്. അടുത്തിടെ 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് കമ്പനി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അജയ് ഗോയൽ രാജിവെച്ചത്. ബൈജൂസിൽ നിന്ന് പടിയിറങ്ങിയ അദ്ദേഹം വേദാന്ത കമ്പനിയിലേക്ക് മടങ്ങുന്നതാണ്. അതേസമയം, ഒക്ടോബർ 30ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതലയേൽക്കുമെന്ന് വേദാന്ത അറിയിച്ചു.
ബൈജൂസിൽ ആറ് മാസത്തോളം സേവനം അനുഷ്ഠിച്ചതിനുശേഷമാണ് അജയ് ഗോയലിന്റെ പടിയിറക്കം. നിലവിൽ, വ്യവസായ പ്രമുഖനായ പ്രദീപ് കനകിയയെ കമ്പനിയുടെ മുതിർന്ന ഉപദേശകനായി നിയമിച്ചിട്ടുണ്ട്. കൂടാതെ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഫിനാൻസ് വിഭാഗം പ്രസിഡന്റ് നിതിൻ ഗൊലാനിക് ചീഫ് ഫിനാൻഷ്യൽ ഓഫീസറിന്റെ അധിക ചുമതല നൽകിയതായും ബൈജൂസ് അറിയിച്ചു. മൂന്ന് മാസത്തിനുള്ളിലാണ് 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് അജയ് ഗോയലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്.
Also Read: വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ചെയ്യേണ്ടത്
Post Your Comments