തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
അപ്പര്‍ കുട്ടനാട്ടില്‍ നിന്നും അനിയന്ത്രിതമായ അളവില്‍ വെള്ളമെത്തിയതോടെ കൊല്ലം തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകള്‍ തുറന്നു. പ്രളയക്കെടുതിയില്‍ നിന്ന് അപ്പര്‍ കുട്ടനാടിനെ രക്ഷിക്കാനായാണ് തോട്ടപ്പള്ളി സ്പില്‍വേയിലെ മുഴുവന്‍ ഷട്ടറുകളും തുറന്നത്. പൊഴിമുഖം ജെ.സി.ബി ഉപയോഗിച്ച് ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ പത്തോടെയാണ് ഷട്ടറുകള്‍ മുഴുവന്‍ തുറന്നത്. 40 ഷട്ടറുകളാണ് ഇവിടുള്ളത്. അതില്‍ 37 എണ്ണം നേരത്തെ തുറന്നിരുന്നു.
Also Read : രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി വീണ്ടും കനത്ത മഴ; ആലുവയില്‍ വെള്ളമിറങ്ങുന്നു
തുറക്കാതിരുന്ന മൂന്ന് ഷട്ടറുകളാണ് ഇന്നലെ രാവിലെ തുറന്നത്. ഇതു വഴിയുള്ള വാഹനയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് യാത്രക്കാരെ വലച്ചു. തോട്ടപ്പള്ളി പൊഴിയുടെ തെക്കുഭാഗം മാത്രമാണ് മുമ്പ് മുറിച്ചിരുന്നത്. വടക്കുഭാഗത്തുള്ള മണ്ണും 4 ജെ.സി.ബികളുപയോഗിച്ച് മാറ്റി. എങ്കിലും മുന്‍കാലങ്ങളിലെ പോലെയുള്ള നീരൊഴുക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൂടുതല്‍ വെള്ളം കടലിലേക്ക് ഒഴുകുന്നതോടെ അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശമനമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുകയാണ്.വേമ്പനാട്ട് കായലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുന്നമട വെള്ളത്തിലായി. എ.സി റോഡില്‍ കിടങ്ങറ പാലത്തിന് സമീപം 300 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments