മുംബൈ: ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിനാവശ്യമുണ്ടെന്ന് ബോളിവുഡ് താരം വരുണ്‍ ധവാന്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. പ്രളയം മൂലം കേരളത്തിലെ സാഹചര്യം വളരെ മോശമാണെന്നും, കേന്ദ്ര സര്‍ക്കാരിന്റേയും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടേയും സഹായം കേരളത്തിനാവശ്യമുണ്ടെന്നും വരുണ്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കൂടാതെ ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ കേരളത്തിലെ വിഷയങ്ങള്‍ക്ക് ശ്രദ്ധകൊടുക്കേണ്ടാതാണ് പ്രധാനമെന്നും പറഞ്ഞു. കൂടാതെ കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പോസ്റ്റുകളും വരുണിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
The situation in kerala is quite bad with the floods. The state needs national media attention as well as well as resources from the central government, as well as support from Indian citizens. It’s heartbreaking to see the people suffering there.
— Varun MAUJI Dhawan (@Varun_dvn) August 16, 2018
ദേശീയ മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധ കേരളത്തിനു കൊടുക്കുന്നില്ലെന്ന് നടന് ദുല്‍ഖര്‍ സല്മാന് ഈയിടെ അഭിപ്രയപ്പെട്ടിരുന്നു.
Post Your Comments