ക്ളൗഡ് സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും ഉപയോഗിച്ച് ദുരന്തത്തിൽ അകപെട്ടവരെ കണ്ടുപിടിച്ച് പട്ടികയുണ്ടാക്കി കേരളത്തിലെ രക്ഷാപ്രവർത്തകർ അറിയിക്കുകയെന്ന പ്രധാനപ്പെട്ട ദൗത്യമാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. യു എ ഇയിൽ മാത്രമല്ല ലോകത്തിന്റെ പല കോണുകളിലുള്ള പ്രവാസി മലയാളികളും ഇത്തരത്തിൽ തങ്ങളുടെ നാട്ടിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുകയാണ്.
Also Read:സഹായത്തിനായി യാചിച്ച് സജി ചെറിയാന് എം.എല്‍.എ: ചെങ്ങന്നൂരില്‍ 50 പേര് മരിച്ചു കിടക്കുന്നു
ഏകദേശം നാല്പതോളം പേർ ഡാറ്റ കണ്ടെത്തുന്നതിലും പട്ടികപ്പെടുത്തുന്നതിലും അത് രക്ഷാപ്രവർത്തകരിലേക്ക് എത്തിക്കുന്നതിനും യു എ ഇയിൽ ജോലി ചെയ്യുന്നതായി ഇതിന് നേതൃത്വം നൽകുന്ന കിരൺ കണ്ണൻ അറിയിച്ചു. ആദ്യമൊക്കെ മുൻ കോഴിക്കോട് കളക്ടർ പ്രശാന്ത് നായർ ഉണ്ടാക്കിയ ഗൂഗിൾ സ്പ്രെഡ്ഷീറ്റിലായിരുന്നു വിവരങ്ങൾ രേഖപെടുത്തിയിരുന്നതെന്നും പിന്നീട് കേരള സർക്കാരിന്റെ ‘www.keralarescue.in’ എന്ന വെബ്സൈറ്റിലേക്ക് പട്ടിക തയ്യാറാക്കുന്നത് മാറ്റിയെന്നും കിരൺ കണ്ണൻ പറയുന്നു.
Post Your Comments