തൃശൂര്‍: ജില്ലയിലെ പ്രളയ ബാധിതര്‍ക്കു കൈതാങ്ങായി പുതിയ കൂട്ടായ്മ. ‘അന്‍പൊട് കൊച്ചി’ മോഡലില്‍ തൃശൂരില്‍ അന്‍പൊട് തൃശൂര്‍ എന്ന പേരിലാണ് കൂട്ടായ് രൂപീകരിച്ചിരിക്കുന്നത്. ദിവ്യ ദിവാകരന് എന്ന യുവതിയാണ് കൂട്ടയ്മയെ കുറിച്ച് ഫേസ്ബുക്കില്‍ അറിയിച്ചത്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പരമാവധി സഹായങ്ങള്‍ എത്തിക്കുകയെന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. നിലവില്‍ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് മാത്രമായിരിക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
ചെന്നൈയില്‍ പ്രളയമുണ്ടായ സമയത്ത്, ആവശ്യമായ സഹായങ്ങള്‍ നല്‍കാനായിരുന്നു കൊച്ചിയില്‍ ‘അന്‍പൊട് കൊച്ചി’ എന്ന കൂട്ടായ്മ രൂപീകരിച്ചിരുന്നത്.
Post Your Comments