ന്യൂഡൽഹി: കേരളത്തിന് ആശ്വാസമായി സുപ്രീം കോടതി തീരുമാനം. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും മനുഷ്യ ജീവനാണ് വില എന്നും കോടതി അഭിപ്രായപ്പെട്ടു. ജലനിരപ്പ് 139 അടിയാക്കണമെന്നു മുല്ലപ്പെരിയാർ സമിതി കോടതിയെ അറിയിച്ചു. അധികമായി വരുന്ന ജലം തമിഴ് നാട് കൊണ്ടുപോകണമെന്നും കോടതി പറഞ്ഞു.
കൂടാതെ ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്നും തത്സമയ നിരീക്ഷണം വേണമെന്നും കോടതി നിർദ്ദേശിച്ചു.ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടണമെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചു. ജനങ്ങളെ ബാധിക്കാത്ത എട്ടരത്തിലാവണം വെള്ളം തുറന്നു വിടേണ്ടത്. പ്രധാനം ജനങ്ങളുടെ സുരക്ഷയാണെന്നും കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു.
Post Your Comments