KeralaLatest News

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കേരളത്തിന് ആവശ്യമുള്ളതെല്ലാം നല്‍കുമെന്ന് കണ്ണന്താനം

കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കണ്ണന്താനം അറിയിച്ചു

തിരുവനന്തപുരം: കനത്ത മഴയില്‍ പ്രളയക്കെടുതി നേരിടുന്ന കേരളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. വാജ്പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് വരുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോള്‍സ് കണ്ണന്താനം അറിയിച്ചു. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പ്രളയ ദുരന്തം വിതച്ച മേഖലകള്‍ ഹെലികോപ്ടറില്‍ സന്ദര്‍ശിക്കും. അതിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കൂടാതെ കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കണ്ണന്താനം അറിയിച്ചു.

ഇന്ന് വൈകിട്ടോടെ സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി, ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ദയനീയവസ്ഥ പ്രധാനമന്ത്രി നേര്ട്ട് വന്നുകണ്ട് ബോധ്യപ്പെടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 103 പേര്‍ മരിച്ചതായാണ് കണക്ക്.

Also Read : തൃശൂരില്‍ കനത്ത മഴ : ജില്ലയില്‍ ഇന്ന് 19 മരണം : 10 പേരെ കാണാനില്ല

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങള്‍ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. മാത്രമല്ല ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണ് അഭയം പ്രാപിച്ചിരിക്കുന്നത്്.

shortlink

Related Articles

Post Your Comments

Related Articles


Back to top button