കൊച്ചി: സംസ്ഥാനത്ത് പെട്രോളിന് ക്ഷാമമെന്ന് വ്യാജ പ്രചരണം. ഇതോടെ പെട്രോള്‍ പമ്പുകളില്‍ സ്റ്റോക് തീര്‍ന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രചരണം വ്യാപകമായതോടെ പമ്പുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. വാര്‍ത്ത പരന്നതോടെ ആളുകള്‍ വന്‍തോതില്‍ ഇന്ധനം വാങ്ങുന്നതിനാല്‍ പല പമ്പുകളിലെയും സ്റ്റോക് തീര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചിലയിടങ്ങളില്‍ സ്റ്റോക് തീര്‍ന്നതോടെ പമ്പുകള്‍ രാവിലെ തന്നെ അടച്ചു. ആളുകള്‍ ഇത്തരത്തില്‍ ഇന്ധനം വാങ്ങി സ്റ്റോക്ക് ചെയ്ത് വയ്ക്കുന്നതിനെച്ചൊല്ലി സംസ്ഥാനത്തെ പല പമ്പുകളിലും വാക്കേറ്റവും നടന്നു
നിലവില്‍ തൃശൂര്‍, ചാലക്കുടി, ആലുവ, എറണാകുളം, റാന്നി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ ഒട്ടുമിക്ക പമ്പുകളിലും വെള്ളം കയറിയതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. എറണാകുളം ജില്ലയിലെ പമ്പുകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം പത്തനംതിട്ട ജില്ലയിലെ അടൂര്‍, കോട്ടയം എന്നിവിടങ്ങളിലും പെട്രോള്‍ തീര്‍ന്നതിനാല്‍ പമ്പുകളെല്ലാം അടച്ചിട്ടു. പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും ഇന്ധനത്തിന്റെ സ്റ്റോക് കുറയുന്നുണ്ട്.
Read Also : ഇന്ത്യയില്‍ പെട്രോള്‍ വില കുറയും : ഇതിനുള്ള കാരണം ഇങ്ങനെ
പാലക്കാട് മുതല്‍ തിരുവനന്തപുരം വരെയുള്ള പമ്പുകളിലേക്ക് സ്റ്റോക് എത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം ഡിപ്പോയില്‍ നിന്നുള്ള ചരക്കുനീക്കം ഏതാണ്ട് നിലച്ചിരിക്കുകയാണ്. ഇന്ധന ടാങ്കറുകാര്‍ ലോഡ് എടുക്കാത്ത സാഹചര്യവും നിലവിലുണ്ട്.
Post Your Comments