ഇനി ഫോൺ സ്റ്റോറേജ് നഷ്ടപ്പെടാതെ തന്നെ വാട്സ്ആപ്പ് ചാറ്റുകൾ സൂക്ഷിച്ചു വയ്ക്കാം. നിരന്തരം ഫോൺ മാറ്റുന്നവർക്കാണ് വാട്സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കുന്ന പുതിയ സംവിധാനം കൂടുതൽ ഉപകാരപ്രദമാകുക. സാധാരണയായി 15GB യാണ് നമുക്ക് ഗൂഗിളിൽ ഡ്രൈവിൽ ലഭിക്കുന്ന സ്റ്റോറേജ്.
നവംബർ 12ന് മുൻപ് വാട്സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിലേക്ക് മാറ്റിയാൽ 15GB യിലെ സ്റ്റോറേജ് ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് ചാറ്റുകൾ സൂക്ഷിക്കാവുന്നതാണ്. ഇത് കഴിഞ്ഞാണ് ബാക്കപ്പ് ചെയ്യുന്നതെങ്കിൽ ഗൂഗിൾ ഡ്രൈവിന്റെ സ്റ്റോറേജ് ഉപയോഗിച്ചാകും ഇവ സൂക്ഷിക്കുക. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് ഗൂഗിൾ ഡ്രൈവ് മയിലുകൾ
അയച്ചിട്ടുണ്ട്.
ALSO READ: വാട്സ്ആപ്പ് വെബിൽ പോകാതെ എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറിൽ വാട്സ്ആപ്പ് ഉപയോഗിക്കാമെന്ന് നോക്കാം
ബാക്കപ്പ് ചെയ്യേണ്ട രീതി, വാട്സ്ആപ്പിൽ സെറ്റിങ്സിൽ പോകുക. ബാക്കപ്പ് ചെയ്യേണ്ട ചാറ്റുകൾ സിലക്റ്റ് ചെയ്യുക, ബാക്കപ്പ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക, ശേഷം നിങ്ങളുടെ മെയിൽ ചെക്ക് ചെയ്യുക ഇതിന് ശേഷം വൈഫൈ വഴിയോ മൊബൈൽ നെറ്റ്വർക്ക് ഉപയോഗിച്ചോ ബാക്കപ്പ് ചെയ്യാവുന്നതാണ്.
Post Your Comments