കോലാപ്പൂര്‍ : പെണ്‍ക്കുട്ടികളുടെ സംരക്ഷണത്തിനായി കൊണ്ടു വന്ന നിര്‍ഭയാ സ്‌ക്വാഡില്‍ 8000 ശല്യക്കാര്‍ക്കെതിരെ കേസ് എടുത്തതായി റിപ്പോര്‍ട്ട്. ജൂലൈ മാസം വരെ 8,846 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.
ശല്യക്കാരായ യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് സ്ത്രീകള്‍ക്കെതിരെയുള്ള അധിക്രമങ്ങള്‍ തടയുന്നതിനായി 2016ല്‍ ഹൈദരാബാദില്‍ രൂപീകരിച്ച സംഘടനയായ ‘ഷി ടീം’ പറഞ്ഞു. കൂടാതെ പതിനഞ്ചായിരത്തിലധികം യുവാക്കളെ സ്ത്രീകള്‍ക്കു നേരെയുണ്ടാവുന്ന അധിക്രമങ്ങള്‍ക്കെതിരെ അവര്‍ ബോധവാന്മാരാക്കിയതായും പറഞ്ഞു.
ALSO READ: ഗർഭിണിയെ ഹെലികോപ്ക്ടര്‍ മാർഗം രക്ഷിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്
സ്ത്രീകള്‍ക്കു നേരെ സ്‌കൂളികള്‍, കോളേജുകള്‍ എന്നിവയ്ക്കു പുറത്തുനടക്കുന്ന അധിക്രമങ്ങളും നിര്‍ഭയാ സ്‌ക്വാഡ് നിരീക്ഷിച്ചു വരുന്നുണ്ട്. ഇതിനായി അവര്‍ക്ക് സ്‌പെഷ്യല്‍ യൂണിഫോം, ഇരുചക്ര വാഹനം റെക്കോഡ് ചെയ്യാന്‍ കഴിവുള്ള ക്യാമറകള്‍ തുടങ്ങിയവയും നല്‍കിയിട്ടുണ്ട്.
എന്നാല്‍ ശല്യക്കാരായവര്‍ക്കെതിരെ ഇതുവരെ ചെറിയ ശിക്ഷാരീതികള്‍ മാത്രമെ കൈകൊണ്ടിട്ടുള്ളെന്നും, പക്ഷേ ഇനിമുതല്‍ ഇവര്‍ക്കെതിരെ ഐപിസി 354-ാം വകുപ്പ് പ്രകാരം പീഡനത്തിനെതിരെ കേസ് എടുക്കുമെന്നും എസ്പി അഭിനവ് ദേശ്മുഖ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനായി കോളേജുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഒന്‍പതു കേസുകളാണ് ഐപിസി വകുപ്പ് പ്രകാരം നിര്‍ഭയാ സ്‌ക്വാഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്തരം കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് കൗണ്‍സിലിംഗ് വഴി മാത്രമേ സാധ്യമാകുവെന്നും അവര്‍ പറഞ്ഞു. ഇതിനോടനുബന്ധിച്ച് 155 വര്‍ക്ക്‌ഷോപ്പുകള്‍ നടത്തിയതായും അവര്‍ അറിയിച്ചു. ആറു ടീമുകളിലായാണ് നിര്‍ഭയാ സ്‌ക്വാഡ് കോലാപ്പൂരില്‍ പ്രവര്‍ത്തനം നടത്തുന്നത്. കര്‍ണാടകയിലും ഇത്തരം ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.
Post Your Comments