Latest NewsKerala

കൂടുതൽ കേന്ദ്രസേനയെത്തി: നേരം പുലർന്നതോടെ വീണ്ടും രക്ഷാപ്രവർത്തനം

കടുത്ത ഇരുട്ടും പ്രദേശത്തെ കുറിച്ചുള്ള അജ്ഞതയും മൂലം കേന്ദ്ര സേന രാത്രി പ്രവർത്തനങ്ങൾ നിർത്തി വെച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 100 കടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തി പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. രാത്രി വൈകി നിര്‍ത്തിവെച്ച രക്ഷാ പ്രവര്‍ത്തനങ്ങള്‍ അതിരാവിലെ വീണ്ടും തുടങ്ങും. മിക്ക സ്ഥലങ്ങളിലും കറന്റ് ഇല്ലാത്തതിനാൽ കടുത്ത ഇരുട്ടും പ്രദേശത്തെ കുറിച്ചുള്ള അജ്ഞതയും മൂലം കേന്ദ്ര സേന രാത്രി പ്രവർത്തനങ്ങൾ നിർത്തി വെച്ചിരുന്നു.

വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ രക്ഷാദൗത്യത്തിന് പിന്തുണ നല്‍കും. ദുര്‍ഘട കേന്ദ്രങ്ങളില്‍ ഹെലികോപ്റ്ററില്‍ നിന്നും കയറിട്ടു കയറ്റിയാകും രക്ഷാപ്രവര്‍ത്തനം. ഭക്ഷണപ്പൊതികളും ഹെലികോപ്റ്ററില്‍ വിതരണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button