തൊടുപുഴ: കേരളത്തിലുണ്ടായ പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യാൻ ഇടുക്കിയിലെത്തിയ മുപ്പത്തിയേഴോളം മലയാളി മാദ്ധ്യമ പ്രവര്‍ത്തകര്‍ ചെറുതോണിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കനത്തമഴയും റോഡുകളിലെ മണ്ണിടിച്ചിലും കാരണം ഇവരെ പുറത്തെത്തിക്കാന്‍ യാതൊരു വഴിയും ഇല്ലാത്ത സ്ഥിതിയിലാണ്. മൂന്നാര്‍, ചെറുതോണി മേഖല പൂര്‍ണമായും ഇപ്പോൾ ഒറ്റപ്പെട്ടിരിക്കുകയാണ്.
Also Read: പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം
വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറായതോടെ ഇവരുമായി യാതൊരുവിധ ബന്ധവും പുറംലോകത്തിനില്ല. ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം വർദ്ധിപ്പിക്കുകയാണെങ്കിൽ ഇനിയും മാധ്യമപ്രവർത്തകർക്ക് ഇവിടെ തന്നെ തുടരേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments