എടക്കര: പ്രളയക്കെടുതിയിൽ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന് ഷോക്കേറ്റു മരിച്ചു. ചുങ്കത്തറ എരുമമുണ്ട ചെമ്ബന്‍കൊല്ലി മാടമ്ബത്ത് അബ്ദുള്‍ ഖാദര്‍-കുഞ്ഞിപാത്തു ദമ്ബതികളുടെ മകന് ഇബ്രാഹിം (44) ആണ് മരിച്ചത്. ശക്തമായ മഴയില്‍ ഇവരുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീടിനകം ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
ALSO READ: കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഗര്‍ഭിണിയെ രക്ഷപ്പെടുത്തി
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞതായി ഡി.ജി.പി അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ മുതലുള്ള 35000 ത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. കോസ്റ്റല്‍ പൊലീസിന്റെ 258 ബോട്ടുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് മൊബിലൈസ് ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും തുണിത്തരങ്ങള്‍, പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി വിവിധ സാധന സാമഗ്രികള്‍ പോലീസിനെ ഏല്‍ക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
Post Your Comments