കൊച്ചി: പ്രളയത്തില്‍ പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവർത്തനം ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ചു. കര നാവിക വ്യോമസേനകൾ, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്സ് എന്നിവയാണ് വിവിധ സ്ഥലങ്ങളിൽ സർവ സന്നാഹങ്ങളോടും കൂടി രക്ഷാപ്രവർത്തനത്തിനിറങ്ങുക. ഇതിനിടെ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കാൻ സൈന്യത്തിനു നിർദ്ദേശം. മൂന്ന് സൈന്യങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ സെക്രട്ടറിയും പ്രതിരോധമന്ത്രി നിർമ്മല സീതാരാമനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ആലുവയിൽ ദേശീയ ദുരന്ത നിവാരണ സേനയും കാലടിയിൽ കരസേനയും മൂവാറ്റുപുഴയിൽ നാവിക സേനയും രംഗത്തിറങ്ങും. പൊലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ഒപ്പമുണ്ടാകും. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാദൗത്യത്തിന് പിന്തുണ നൽകും. ദുർഘട കേന്ദ്രങ്ങളിൽ ഹെലികോപ്റ്ററിൽ നിന്നും കയറിട്ടു കയറ്റിയാകും രക്ഷാപ്രവർത്തനം. ഭക്ഷണപ്പൊതികളും ഹെലികോപ്റ്ററിൽ വിതരണം ചെയ്യും.
Post Your Comments