തൃശൂർ : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും കാത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആയിരങ്ങൾ കാത്തിരിക്കുന്നു . ഇടുക്കി, പത്തനംതിട്ട, എറണാകുളം തൃശൂര്‍ ജില്ലകളിലാണ് പേമാരിയും പ്രളയവും ഏറെ ദുരിതം വിതയ്ക്കുന്നത്.വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരെ പുറത്തെത്തിക്കാനുള്ള സമഗ്രരക്ഷാപ്രവര്ത്തനത്തിനു തുടക്കമാവും.
പത്തനംതിട്ടയിലെ റാന്നി, ആറന്മുള, കോഴഞ്ചേരി, ചിറ്റാര്‍, തിരുവല്ല എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെ വൈദ്യുതബന്ധം പൂര്‍ണമായി നിലച്ചു. കുടിവെള്ളത്തിന് ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നില്ല. മൊബൈല്‍ നെറ്റ് വര്‍ക്കുകളും തകരാറിലാണ്. പന്പുകളില്‍ പെട്രോള്‍ സ്റ്റോക്ക് തീര്‍ന്നു.
Read also:പ്രളയം നിയന്ത്രണാതീതം: പതിനായിരങ്ങൾ ഒറ്റപ്പെട്ടു, സമഗ്ര രക്ഷാപ്രവർത്തനം തുടരുന്നു
23 ഹെലിക്കോപ്റ്ററുകളും 450 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഉപയോഗിക്കുന്നതിനായി അധികമായി എത്തിച്ചു. ഇവര്‍ക്കൊപ്പം 20 പേര് വീതമുള്ള 40 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങള്‍കൂടി എത്തും. രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാന്‍ ഉയരമുള്ള കെട്ടിടങ്ങള്‍ ഏറ്റെടുക്കും. എറണാകുളം, തൃശൂര്‍, പത്തനംനിട്ട, ആലപ്പുഴ ജില്ലകളില്‍ മൂന്നു ഹെലിക്കോപ്റ്ററുകള്‍ വീതം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. തമിഴ്നാട് ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
Post Your Comments