ആലപ്പുഴ : കനത്ത മഴയെത്തുടർന്ന് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ആലപ്പുഴയിൽ പ്രത്യേക മൊബൈല്‍ ആപ്പ് രൂപീകരിച്ചു.പ്രളയത്തിൽ കുടിങ്ങിക്കിടക്കുന്ന ലൊക്കേഷനും കോണ്‍ടാക്ട് ഇന്‍ഫോര്‍മേഷനും ആലപ്പുഴ കളക്ട്രേറ്റില്‍ അറിയിക്കാന്‍ ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കാം.
ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ടാക്കിയോന്‍ എന്നാണ് മൊബൈല്‍ ആപ്ലിക്കേഷന്‍റെ പേര്. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മൊബൈല്‍ ആപ്ലിക്കേഷനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
Read also:കേരളത്തിലെ പ്രളയക്കെടുതി; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി എസ‌്
ഈ ആപ്പിലൂടെ ലഭിക്കുന്ന വിവരം ആലപ്പുഴ കളക്ട്രേറ്റില്‍ നിന്ന് മറ്റുജില്ലകളിലേക്കും കൈമാറും. കൃത്യമായി ലൊക്കേഷന്‍ ലഭ്യമാക്കുന്നത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന് ഉപകരിക്കുമെന്നും ധനമന്ത്രി തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആപ്പിന്‍റെ ലിങ്ക് ഇതാണ്. https://play.google.com/store/apps/details?id=com.care.takyon.aj.tachyoncare_sos
Post Your Comments