കൊച്ചി: എഴുപതോളം പേർ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ആലുവ അത്താണിയില്‍ കുത്തിയതോട് സെന്റ് സേവിയേഴ്സ് പള്ളിയുടെ കെട്ടിടമാണ് തകർന്നത്. 7 പേരെ കുറിച്ച് യാതൊരു വിവരവുമില്ല. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേന എത്തുമെന്നാണ് കരുതുന്നു.
ALSO READ: വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾക്കും സഹായഹസ്തം
രക്ഷാപ്രവർത്തനത്തിന് ആശ്വാസകരമായ സാഹചര്യം സൃഷ്ടിച്ച് കൊച്ചിയിലും രാവിലെ മഴ പെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം ഇന്ന് പരമാവധി വേഗത്തിലാക്കുമെന്നാണ് സൂചന. പുതിയതായി 23 ഹെലികോപ്റ്ററുകളും നിരവധി വലിയ ബോട്ടുകളും സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ഇറക്കും. പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമാണ്. കൊച്ചി മെട്രോ അമ്പാട്ടുകാവ് സ്റ്റേഷൻ വരെ വെള്ളം എത്തിയെന്നാണ് വിവരം.
Post Your Comments