കൊച്ചി: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവെച്ചു. ആലുവ, മുവാറ്റുപുഴ, ചേരാനല്ലൂര്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികളെയും ജീവനക്കാരേയും ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ ആലുവ, പെരുമ്ബാവൂര്‍, കാലടി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി.
എറണാകുളത്തേക്കു തൃശൂരില്‍നിന്നുള്ള ദേശീയപാത പൂര്‍ണ്ണമായും അടച്ചു. നഗരത്തിനടുത്തുള്ള ടോള്‍ പ്ലാസ, പുതുക്കാട്, ആമ്ബല്ലൂര്‍, കറുകുറ്റി, മുരിങ്ങൂര്‍ തുടങ്ങിയ സ്ഥലത്തെല്ലാം പാതയില്‍ വെള്ളം കയറി. പലയിടത്തും പുഴ റോഡിനു കുറുകെ ഒഴുകുന്ന അവസ്ഥയാണ്. മുരിങ്ങൂര്‍ മേല്‍പ്പാലത്തിലും വെള്ളം കയറി.
തൃശൂരില്‍ രാവിലെ പത്തുവരെ മഴയ്ക്കു നേരിയ ശമനമുണ്ടായിരുന്നെങ്കിലും പിന്നീടു വീണ്ടും മഴ തുടങ്ങി. കുതിരാന്‍ വഴിയുള്ള പാലക്കാട് റോഡ് അടഞ്ഞു കിടക്കുന്നു. ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കു പോകാനുള്ള റോഡും പലയിടത്തായി വെള്ളത്തിലാണ്. തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ടു കുറച്ചു കുറഞ്ഞു. ചാലക്കുടിയില്‍ വെള്ളം ഉയരുകയാണ്. മാള, ചാലക്കുടി പ്രദേശത്തു പതിനായിരത്തിലേറെ പേര് അതീവ ഗുരുതരാവസ്ഥയെ നേരിടുന്നു.
Post Your Comments