Latest NewsKerala

ദുരന്തമുഖത്തു നിന്നും സഹായ അഭ്യര്‍ത്ഥനയുമായി ആഷിഖ് അബു

കൊച്ചി: പ്രകൃതി സംഹാരതാണ്ഡവമാടിയ ദുരന്തമുഖത്തു നിന്നും സഹായ അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ ആഷിഖ് അബു.പ്രളയബാധിതര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനായി സ്പീഡ് ബോട്ടുകള്‍ വേണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. സാധിക്കുന്നവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്യാനാണ് ആഷിക്ക് അബുവിന്റെ അഭ്യര്‍ത്ഥന.

read also : ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഈ കാര്യങ്ങളാണ് ആവശ്യം

എറണാകുളം, ആലുവ, എന്നി സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭക്ഷണവും സഹായവും ആവശ്യപ്പെട്ട് സഹായ അഭ്യര്‍ത്ഥനകളും വരുന്നുണ്ട്. ചാലക്കുടി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ ചാലക്കുടി വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ആലുവ. കാലടിയുള്‍പ്പെടയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയാലാണ്. ഇവിടേക്ക് നേവിയുടെ സഹായത്തോടെ ഭക്ഷണവും സാധനങ്ങളും എത്തിക്കുന്നുണ്ട്. മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ വെള്ളം കയറിയ നിലയിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button