![BOAT](/wp-content/uploads/2018/08/fishing-boat-1.jpg)
തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി 200 മത്സ്യബന്ധന ബോട്ടുകള്‍ കൂടി വിന്യസിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞത്തു നിന്നുള്ള 19 ബോട്ടുകള്‍ തിരുവല്ല മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്. അഞ്ചുതെങ്ങില്‍ നിന്നുള്ളവ പത്തനംതിട്ടയിലും , പൂവാറില്‍ നിന്നുള്ള ബോട്ടുകള്‍ പന്തളത്തും എത്തിച്ചേര്‍ന്നു. കൊല്ലം നീണ്ടകരയില്‍ നിന്നുള്ള 15 ബോട്ടുകള്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
പൊന്നാനിയില്‍ നിന്നുള്ള 30 ബോട്ടുകളില്‍ 15 എണ്ണം വീതം തൃശൂരിലും, എറണാകുളത്തും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കണ്ണൂര്‍ അഴീക്കലില്‍ നിന്നുള്ള 15 ബോട്ടുകളും തലശ്ശേരിയില്‍ നിന്നുള്ള 33 ബോട്ടുകളും ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും.
Post Your Comments