കൊച്ചി : കേരള ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണിത്. രണ്ട് ദിവസത്തിനുള്ളില്‍ 90 ലധികം ജീവനുകളാണ് പ്രളയം അപഹരിച്ചത്. നിരവധി ജീവനുകള്‍ പൊലിഞ്ഞ മഹാപ്രളയത്തില്‍ എല്ലാവരും സഹായത്തിനായി രംഗത്തുണ്ട്. മനുഷ്യ സാധ്യമായ രക്ഷാപ്രവര്‍ത്തനങ്ങളെല്ലാം നടക്കുകയാണ്. മാധ്യമങ്ങളാണ് പ്രളയ ദുരന്തം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് വെളിച്ചമേകുന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്.
കേരളത്തിന്റെ പ്രളയദുരന്തം വലിയ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക പ്രശസ്ത മാധ്യമമായ സിഎന്‍എന്‍ വിഷയത്തിന് അതീവ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
Read also : കേരളത്തിലെ പ്രളയ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ ചൈനീസ് മാധ്യമങ്ങളും
നൂറ് കോടി യുഎസ് ഡോളറിലധികം നഷ്ടം കേരളത്തിനുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. വാഷിംഗ്ണ്‍ പോസ്റ്റ്, അല്‍ ജസീറ. ഗാര്‍ഡിയന്‍ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിലുള്ള മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിന്റെ കണ്ണീരൊപ്പാനും സാമ്പത്തികമായി സഹായിക്കാനും ലോകരാഷ്ട്രങ്ങളോട് ലോക മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments