കൊച്ചി: കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു. ആലുവ പെരുമ്പാവൂർ, പറവൂർ കാലടി മേഖലകളിൽ അതീവ ജാഗ്രത നിർദേശം. പെരിയാറിൽ നിന്ന് അപകടകരമാം വിധം വെള്ളം പൊങ്ങുന്നു. വടുതല, വണ്ടൂർ, ചിറ്റൂർ, ഇടപ്പള്ളി മേഖലകളിൽ എന്നിവിടങ്ങളെ ഇത് ബാധിക്കും. ഇടുക്കി ഡാമിൽ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 20 ലക്ഷം ലിറ്റർ ആക്കാനിരിക്കെ അപകടകരമാം വിധമാണ് ജില്ലയിലെ സ്ഥിതി.
Also Read: പ്രളയത്തിൽ കുടുങ്ങിയവർക്ക് ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോയുടെ അൺലിമിറ്റഡ് സർവീസ്
അതേസമയം ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരുന്നു. ചാലക്കുടി ടൗണും പരിസരപ്രദേശങ്ങളും ഇപ്പോൾ വെള്ളത്തിനടിയിലാണ്. പെരിങ്ങൽക്കുത്ത് അണക്കെട്ട് കവിഞ്ഞുകൊണ്ട് വെള്ളമൊഴുകുന്നു. അണക്കെട്ടിന്റെ ഷട്ടറുകൾ മുഴുവൻ ഉയർത്തിയിട്ടും വെള്ളമൊഴുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല.
Post Your Comments