Latest NewsKerala

ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി; ആശങ്കയോടെ ജനം

ആയിരത്തോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്

കൊച്ചി: പെരിയാറിലെ ജലനിരപ്പ് അപകടമാംവിധം ഉയരുന്നതുമൂലം എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആലുവയില്‍ കടുങ്ങല്ലൂര്‍, കീഴ്മാട്, ചൂണിക്കര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, കുന്നുകര, പുത്തന്‍വേലിക്കര തുടങ്ങിയ പഞ്ചായത്തുകള്‍ ഒറ്റപ്പെട്ടു. ഇവിടെ ആയിരത്തോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. സേനാ  വിഭാഗങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെങ്കിലും ബോട്ടുകളുടെ കുറവു മൂലം ഇവിടേയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സാഹചര്യമാണ്. ചിലയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയത് ആശങ്കയുണ്ടാക്കി.

ALSO READ:ദുരന്തം വിതച്ച് പെരുമഴ : പാലക്കാടും ഇടുക്കിയും വെള്ളത്തിനടിയിൽ, റെഡ് അലർട്ട്

ആറടിയോളം ഉയരത്തിലാണ് ആലുവയില്‍ പലയിടത്തും വെള്ളം കയറിയിരിക്കുന്നത്. ആലുവ സ്വകാര്യ ബസ് സ്റ്റാന്റ്, ഗസ്റ്റ് ഹൗസ് തുടങ്ങിയവ വെള്ളത്തിനടിയിലായി. ഇവിടെ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വച്ചു. തൃപ്പൂണിത്തുറ നഗരസഭയിലെ വിവിധ പ്രദേശങ്ങളും തീരദേശ പഞ്ചായത്തായ ഉദയംപേരൂരും വെള്ളക്കെട്ടിലാണ്. പലയിടത്തും വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button