തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ പലർക്കും അത്യാവശ്യഘട്ടങ്ങളില്‍ വീട്ടില്‍ നിന്നിറങ്ങേണ്ടിവരുന്നുണ്ട് . ആ സമയത്ത് എമര്‍ജന്‍സി കിറ്റ് കയ്യില്‍ കരുതാന്‍ മറക്കരുത്. അത്യാവശ്യസാധനങ്ങള്‍ അടങ്ങുന്ന ഒരു കിറ്റ് ഇപ്പോള്‍ തന്നെ തയ്യാറാക്കി വയ്ക്കാം.
ടോര്‍ച്ച്, റേഡിയോ (വൈദ്യുതി ഇല്ലാതാവുന്ന അവസ്ഥയാണ് മിക്കയിടങ്ങളിലും അതിനാല്‍ ടോര്‍ച്ച് പ്രധാനമായും കയ്യില്‍ കരുതുക. )
കുടിവെള്ളം (500 ml എങ്കിലും വരുന്ന ഒരു കുപ്പി കുടിവെള്ളം എടുത്തുവയ്ക്കുക)
ഒ.ആര്‍.എസ് ഒരു പാക്കറ്റ് (ഏറ്റവും അതായവശ്യമായി കരുതേണ്ട ഒന്നാണ്)
മരുന്നുകള്‍ (അത്യാവശ്യം വേണ്ടുന്ന മരുന്ന്, സ്ഥിരമായി കഴിക്കേണ്ടി വരുന്ന മരുന്നുകള്‍, മുറിവിന് പുരട്ടാവുന്ന മരുന്നുകള്‍ ഇവ കരുതാം.)
ആന്‍റി സെപ്റ്റിക് ലോഷന്‍ (ഒരു ചെറിയ കുപ്പിയില്‍ ആന്‍റി സെപ്ടിക് ലോഷന്‍ കരുതിവയ്ക്കാം)
കപ്പലണ്ടി, ഉണക്കമുന്തിരി, ഈന്തപ്പഴം (100 ഗ്രാം എങ്കിലും കരുതാം. വിശപ്പിനെയും തളര്‍ച്ചയേയും പ്രതിരോധിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടായില്ലെന്ന് വരാം)
കത്തി (ചെറിയ ഒരു കത്തി കരുതി വയ്ക്കാം)
ബാറ്ററി ബാങ്ക്, ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി (ബാറ്ററി ബാങ്ക് കറന്‍റ് ഉള്ളപ്പോള്‍ തന്നെ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്ത് വയ്ക്കാം. പിന്നീട്, തനിക്കെന്ന പോലെ കൂടെയുള്ളവര്‍ക്കും ഉപകാരപ്പെടും)
ചാര്‍ജ്ജ് ചെയ്ത മൊബൈല്‍ ഫോണ്‍ (മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് സൂക്ഷിക്കാം. ബേസിക് മോഡല്‍ ഫോണുകളുണ്ടെങ്കില്‍ ചാര്‍ജ്ജ് ചെയ്ത് സൂക്ഷിക്കാം. അത്യാവശ്യം നമ്പറുകളെല്ലാം അതില്‍ സൂക്ഷിക്കാം. രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നമ്പറുകള്‍ നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം)
സാനിറ്ററി നാപ്കിന്‍ (സ്ത്രീകള്‍ സാനിറ്ററി നാപ്കിനുകള്‍ കരുതാന്‍ ശ്രദ്ധിക്കുക.)
പാമ്പേഴ്സ് (കുഞ്ഞുങ്ങളുണ്ടെങ്കില്‍ പാമ്പേഴ്സ് കരുതണം)
പണം (അത്യാവശ്യത്തിനുള്ള കുറച്ചു പണം കയ്യിലെപ്പോഴും കരുതുക)
Post Your Comments