Latest NewsKerala

പമ്പാവാലി, കണമല, എയ്ഞ്ചല്‍വാലി എന്നിവിടങ്ങളിൽ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ ശ്രമം തുടരുന്നു

ഇന്നലെയാണ് എയ്ഞ്ചല്‍വാലി, കണമല മേഖലകള്‍ കനത്ത മഴയില്‍ ഒറ്റപ്പെട്ടത്

എരുമേലി: പമ്പാവാലി, കണമല, എയ്ഞ്ചല്‍വാലി തുടങ്ങിയ മലയോരപ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്ന് ഉച്ചയോടെ എയ്‌ഞ്ചൽവാലിയിൽ കുടുങ്ങിയ ഗർഭിണിയെ പുറത്തെത്തിച്ചു. അടിയന്തരമായി ചികിത്സ ലഭ്യമാക്കേണ്ടിയിരുന്ന ഇവരെ ഹെലികോപ്റ്ററിലാണ് പുറത്തെത്തിച്ചത്. അതേസമയം അടിയന്തര ചികിത്സ ആവശ്യമുള്ള മൂന്ന് പേരെ കൂടെ ഇനി പുറത്തെത്തിക്കാനുണ്ട്.

Also Read: ട്രെയിന്‍ ടിക്കറ്റ് വിതരണം നിര്‍ത്തിവെച്ചു; ആശങ്കയോടെ യാത്രക്കാര്‍

ഇന്നലെയാണ് എയ്ഞ്ചല്‍വാലി, കണമല മേഖലകള്‍ കനത്ത മഴയില്‍ ഒറ്റപ്പെട്ടത്. പമ്പാനദിയിൽ വെള്ളം കേറിയതോടെയാണ് ഈ മേഖലകൾ ഒറ്റപെട്ടത്. എയ്ഞ്ചല്‍വാലിയില്‍ നിന്നും ആര്‍ക്കും പുറത്തുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button