തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് മഴയ്ക്ക് ശമനം ഉണ്ടായി. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി.
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ 12 അടിവരെ തുറന്നത് 4 അടിയാക്കി താഴ്ത്തി. ഇന്നലെ അർദ്ധരാത്രിയോടെയാണ് ജില്ലയിൽ മഴയ്ക്ക് ശമനമായത്. പ്രളയം രൂക്ഷമായ നെയ്യാറ്റിൻകരയിൽ രാവിലെ മുതൽ വെള്ളം ഇറങ്ങിത്തുടങ്ങി. തിരുവനന്തപുരം നഗരത്തിലെ ജഗതി, ഗൗരീശപട്ടം എന്നിസ്ഥലങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. തലസ്ഥാനത്തെ വിവിധ ഡാമുകളിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്.
Read also:പ്രളയക്കെടുതി; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു
ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവരെ വലയ്ക്കുന്നത് വീടുകളിൽ നിറഞ്ഞിരിക്കുന്ന വെള്ളവും ചെളിയുമാണ്. വസ്ത്രങ്ങളും വീട്ടുപകരണങ്ങളിലധികവും ഉപയോഗശൂന്യമായി. പല വീടുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. കൂടാതെ ഇവർക്ക് പകർച്ചവ്യാധികൾ പടരാതിരിക്കാൻ വേണ്ട മുൻ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments