KeralaLatest News

നാളത്തെ പിഎസ്‌സി പരീക്ഷകള്‍ മാറ്റില്ലെന്ന് അധികൃതർ

സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിക്കുന്നതും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ നടത്താനിരിക്കുന്ന പിഎസ്‌സിയുടെ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകൾക്കോ അഭിമുഖങ്ങള്‍ക്കോ മാറ്റമില്ലെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.

Read also:പ്രളയത്തിൽ ഒറ്റപ്പെട്ടവർ സഹായത്തിനായി വിളിക്കേണ്ട നമ്പറുകൾ

അതേസമയം, സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്തു ആഗസ്റ്റ് 31 ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷ മാറ്റിവയ്ക്കുന്നതാ യി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും. 31 ന് ആരംഭിക്കേണ്ട ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പാദവാര്‍ഷിക പരീക്ഷയും മാറ്റി വച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button