
ഡല്‍ഹി: മുന്‍ പ്രധാന മന്ത്രി വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ കാണാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി എയിംസിലെത്തി. 24 മണിക്കൂറിനുള്ളിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. വാജ്പേയുടെ ആരോഗ്യത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് നിരവധി നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തി. ഉപരാഷ്ട്രപതി വെങ്കയ നായിടു, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ALSO READ:വാജ്‌പേയിയുടെ നില അതീവഗുരുതരം
ലോക് സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, അമിത് ഷാ തുടങ്ങിയവര്‍ ഇപ്പോഴും എയിംസ് ആശുപത്രിയില്‍ ഉണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ അദ്ദേഹം ജീവിക്കുന്നത്. അദ്ദേഹത്തിന് 93 വയസ്സാണ്.
Post Your Comments