Latest NewsKerala

നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി

കൊച്ചി : നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന വിമാനത്താവളത്തിന്റെ പ്രവർത്തനം ഈ മാസം 26ന് ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവെച്ചു. നേരത്തെ ശനിയാഴ്ച വരെ പ്രവർത്തനം നിർത്തി വെക്കുവാനാണ് തീരുമാനിച്ചിരുന്നത്.

Also read : സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഓണാവധിയില്‍ മാറ്റം

മുല്ലപ്പെരിയാറും ചെറുതോണി അണക്കെട്ടും തുറന്നതോടെ ചെങ്കല്‍ പുഴയിലെ വെള്ളം വിമാനത്താവളത്തിലേക്ക് കയറിയതാണ് വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചത്. റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുന്നു. ടെർമിനലിന്റെ പ്രവേശന ഭാഗവും കാർ പാർക്കിങ് ഏരിയായും പ്രധാന സൗരോർജ പ്ലാന്റുമൊക്കെ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. കൂടാതെ ടെർമിനലിന് ഉള്ളിലേക്ക് വെള്ളം കയറാതിരിക്കാൻ ജീവനക്കാർ ചാക്കുകളിൽ മണൽ നിറച്ചു വച്ചിരിക്കുന്നു.

Also readഅതീവഗുരുതര സാഹചര്യം നേരിടാൻ കൈയ്യിൽ കരുതാം ഈ എമർജൻസി കിറ്റ്

നാല് മുതല്‍ അഞ്ച് അടിവരെ വെള്ളംക്കെട്ടി കിടക്കുന്നു.വെള്ളം ഒഴുക്കിക്കളയുന്നതിനായി വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചുപൊളിച്ചിരുന്നു. തുടര്‍ച്ചയായ കനത്തമഴയുള്ളതിനാലും പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നതിനാലും വെള്ളം പമ്പ് ചെയ്തു കളയാനും സാധിക്കുന്നില്ല. നെടുമ്പാശേരിയിൽ നിന്നുള്ള 35 സർവ്വീസുകൾ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. മൂന്നു ഹജ്ജ് വിമാനങ്ങളും തലസ്ഥാനത്തു നിന്നാണ് പുറപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button