ചിറ്റാര്‍ : പാതയോരത്തെ മണ്ണിടിഞ്ഞു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചിറ്റാറിൽ അശോകന്‍ (53) എന്നയാളാണ് മരിച്ചത്. ചിറ്റാര്‍ കൂത്താട്ടുകുളം എല്‍ പി സ്‌കൂളിനുസമിപം ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
ചിറ്റാർ ഭാഗത്തേക്ക് സഞ്ചരിച്ച അശോകന്റെ ബൈക്കിന് അപകടം നടന്ന സ്ഥലത്ത് എത്തിയപ്പോള്‍ തകരാർ സംഭവിച്ചു. ഈ സമയം ഇതുവഴി വന്ന മറ്റു ബൈക്ക് യാത്രികരുമായി സംസാരിച്ചു നിൽക്കവെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാര്‍ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരെ രക്ഷപെടുത്തനായെങ്കിലും അശോകനെ കണ്ടെത്താനായില്ല. തുടർന്ന് ജെസിബി ഉപയോഗിച്ച് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവില്‍ തൊട്ടുത്ത റബ്ബര്‍ത്തോട്ടത്തില്‍ മണ്ണിനടിയില്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Also read : വെള്ളത്തില്‍ വീണ് മരിച്ച ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് വീടിന് മുകളില്‍ : വേദനാജനകമായി ആ രംഗം
Post Your Comments