തൃശൂര്‍ : തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ മണ്ണിടിഞ്ഞതുമൂലം കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുകയാണ് ഇതോടെ മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയില്‍ രൂപപ്പെട്ടത് വന്‍ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രിയോടെ തന്നെ ഈ വഴിയിലെ വാഹന ഗതാഗതം നിരോധിച്ചിരുന്നു. ഇതുമൂലം 15 കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങളുടെ കുരുക്ക് രൂപപ്പെട്ടത്.
ഇന്നലെ വൈകിട്ടോടെ എത്തിച്ചേര്‍ന്ന വാഹനങ്ങള്‍ ഇപ്പോഴും അവിടെ കുടുങ്ങി കിടക്കുകയാണ്. ഗതാഗത തടസം പരിഹരിക്കാന്‍ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അത്രയും സമയം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇനിയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments