Latest NewsKerala

പ്രളയത്തിൽ കുടുങ്ങിയവർക്ക് ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോയുടെ അൺലിമിറ്റഡ് സർവീസ്

കൊച്ചി: പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാനായി അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോ അൺലിമിറ്റഡ് സേവനം കേരള സർക്കിളിൽ നൽകുമെന്ന് അറിയിച്ചു. ഏഴു ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ്, ഡേറ്റ പാക്കുകളാണ് ജിയോ നല്‍കുന്നത്.

Also Read: വോഡഫോണും മുങ്ങി; പ്രളയ ദുരന്തത്തിനിടയില്‍ നട്ടംതിരിഞ്ഞ് ഉപയോക്താക്കൾ

‘ഡിയർ കസ്റ്റമർ, ഈ ദൗർഭാഗ്യകരമായ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും അടിയന്തര സഹായം ആവശ്യപ്പെടുന്നതിനും നിങ്ങളെ സഹായിക്കുന്നതിന് 7 ദിവസത്തേക്കുള്ള അൺലിമിറ്റഡ് വോയിസ് & ഡാറ്റ പായ്ക്ക് നൽകുന്നു. സുരക്ഷിതനായി ഇരിക്കുക’. ഇതാണ് ജിയോ സന്ദേശം

ടെലികോം പ്രശ്നങ്ങൾ പരിഹരിക്കാനും മികച്ച നെറ്റ്‌വർക്ക് ലഭ്യമാക്കാനും മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. മറ്റു ചില ടെലികോം കമ്പനികളും ഫ്രീ സേവനവുമായി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button