Latest NewsKerala

ഇനിയും ദിവസങ്ങളോളം അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ആലുവ റെയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടമാംവിധം ഉയര്‍ന്നിട്ടുണ്ട്

തിരുവന്തപുരം: കേരളത്തില്‍ കനത്തമഴ തുടരുന്നു. കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമാകും. ഇതേ തുടര്‍ന്ന് ആരും കടലില്‍ പോകരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ALSO READ:കനത്ത മഴ; കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തി

ആലുവ റെയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടമാംവിധം ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് എറണാകുളം- ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. കൂടാതെ ദക്ഷിണ റെയില്‍വേയുടെ സര്‍വ്വീസുകള്‍ റദ്ദാക്കി. മെട്രോ സര്‍വ്വീസുകളും താത്കാലികമായ നിര്‍ത്തിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button