Latest NewsKerala

സംസ്ഥാനത്ത് മരണസംഖ്യ ഉയരുന്നു

ഇന്നു മാത്രം മരണപ്പെട്ടത് 20 പേരാണ്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മരണസംഖ്യ 67 ആയി ഉയര്‍ന്നു. പ്രളയക്കെടുതി മൂലം ഇന്നു മാത്രം മരണപ്പെട്ടത് 20 പേരാണ്. മലപ്പുറം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലായി 29 പേര്‍ മരിച്ചു. മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലുമാണ്് അധികം മരണങ്ങളുമുണ്ടായത്. മലപ്പുറം കൊണ്ടോട്ടി, പെരിങ്ങാവ് എന്നിവിടങ്ങളില്‍ നടന്ന മണ്ണിടിച്ചിലില്‍ 12 പേരാണ് മരിച്ചത്. റാന്നിയില്‍ വെള്ളം കയറിയ വീടിനുള്ളില്‍ നിന്ന് ഷോക്കേറ്റ് ചുഴുകുന്നില്‍ ഗ്രേസി(70) മരിച്ചു. കനത്ത നാശ നഷ്ടങ്ങളാണ് പ്രളയം മൂലം സംസ്ഥാനത്തൊട്ടാകെ ഉണ്ടായിട്ടുള്ളത്.

ALSO READ:250 ഓളം ജീവനക്കാരും രോഗികളും ആശുപത്രി കെട്ടിടത്തിൽ ഒറ്റപ്പെട്ടു : ആഹാരം വേണ്ട ജീവൻ മതിയെന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ നേഴ്‌സിന്റെ അഭ്യർത്ഥന

എന്നാല്‍ കനത്തമഴ ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button