കളമശേരി: കേരളത്തിലെ പ്രളയ ദുരന്തകെടുതി ലോകത്തെ അറിയിക്കാന്‍ ചൈനീസ് മാധ്യമങ്ങള്‍. ചൈനയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ കൊച്ചിയിലെത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്റെയും (സിസിടിവി) ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കിന്റെയും (സിജിടിഎന്‍) റിപ്പോര്‍ട്ടിങ് സംഘങ്ങളാണ് എത്തിയിട്ടുള്ളത്.
കേരളത്തിലെ പ്രളയ ദുരിതങ്ങള്‍ സിസിടിവിയിലെ മലയാളി റിപ്പോര്‍ട്ടര്‍ സന്ദീപ് എസ്. ശ്രീലേഖയാണു ചെങ് വീയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സിസിടിവിയുടെ സീനിയര്‍ കറസ്പോണ്ടന്റ് ചെങ് വീയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആലുവ, ഏലൂര്‍ ദുരിത ബാധിത പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്. വെള്ളക്കെട്ടിലായ വീടുകളും ദുരിതാശ്വാസ ക്യാംപുകളും സംഘം സന്ദര്‍ശിച്ചു. സിസിടിവിയുടെ മുംബൈയിലെ ഓഫിസ് കേന്ദ്രീകരിച്ചാണ് ഇവരെത്തിയിട്ടുള്ളത്. ദക്ഷിണേന്ത്യയും ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളുമാണ് ഇവരുടെ പ്രവര്‍ത്തനമേഖല.
Post Your Comments